നാദാപുരത്ത് മൂന്ന് വയസ്സുകാരിയെ മാതാവ് ബക്കറ്റില്‍ മുക്കിക്കൊന്നു

Posted on: May 16, 2018 3:00 pm | Last updated: May 16, 2018 at 4:22 pm

കോഴിക്കോട്: നാദാപൂരത്ത് മൂന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഷാന്‍ ആമിയയാണ് മരിച്ചത്. കുട്ടിയെ മാതാവ് ബക്കറ്റില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് പറഞ്ഞു. പുറമേരി സ്വദേശി സഫീറയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഒന്നരവയസ്സുള്ള ഇളയ കുഞ്ഞിന പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.