സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

Posted on: May 16, 2018 9:13 am | Last updated: May 16, 2018 at 3:16 pm
SHARE

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസും ബിജെപിയും.
സര്‍ക്കാര്‍ രൂപതവത്കരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ന് ചേരുന്ന ബിജെപി നിയമസഭാ കക്ഷിയോഗം
യെദ്യൂരപ്പയെ നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. യെദ്യൂരപ്പ ഇന്നും ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം സര്‍ക്കാറുണ്ടാക്കാനുള്ള നീക്കം ഈര്‍ജിതമാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കേവല ഭൂരിപക്ഷത്തിലെത്താന്‍ ബി ജെ പിക്ക് കഴിയാതെ വന്നതോടെയാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിലേക്ക് വാതിലുകള്‍ തുറന്നത്. 104 സീറ്റുകള്‍ നേടിയ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് രണ്ടാമതെത്തി. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ തന്നെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ജെ ഡി എസ് നിലപാട് നിര്‍ണായകമാകുകയായിരുന്നു. ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. രണ്ട് കക്ഷികളും ഒരുമിച്ചാല്‍ 116 സീറ്റുകള്‍ ലഭിക്കും. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here