Connect with us

International

ഫിലിപ്പൈന്‍സ് പ്രാദേശിക തിരഞ്ഞെടുപ്പിനിടെ 33 മരണം

Published

|

Last Updated

മനില: ഫിലിപ്പൈന്‍സില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംഭവങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം 14നാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചതെന്നും ഇതിന് ശേഷം 18 പ്രാദേശിക ഉദ്യോഗസ്ഥര്‍, നാല് മത്സരാര്‍ഥികള്‍, മൂന്ന് മുന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, എട്ട് സാധാരക്കാര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഫിലിപ്പൈന്‍സ് പോലീസ് മേധാവി ഓസ്‌കാര്‍ അല്‍ബയാല്‍ഡെ പറഞ്ഞു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ആറ് കോടിയിലധികം ഫിലിപ്പൈന്‍സികള്‍ അവരുടെ വോട്ടവകാശം രേഖപ്പെടുത്തി. 42,000 ഗ്രാമങ്ങളിലേക്കുള്ള വോട്ടെടുപ്പായിരുന്നു ഇന്നലെ നടന്നത്. എന്നാല്‍ പ്രസിഡന്റ് റോഡ്‌റിഗോ ഡ്യൂട്ടര്‍ടെ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. വോട്ട് രേഖപ്പെടുത്താതിരിക്കാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മരണം താരതമ്യേന കുറവാണ്. 2013ല്‍ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 109 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ 6,84,785 പേര്‍ മത്സര രംഗത്തുണ്ട്.