Connect with us

International

പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

Published

|

Last Updated

ടെക്‌സാസ്: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം . ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് ബഹുമതി നല്‍കാതിരുന്നത് ഏറെ വിവാദമായിരുന്നു.

റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപം നല്‍കിയ വി മൈനസ് എ സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയിത്. ക്വാണ്ടം പ്രകാശീയത എന്ന പഠന ശാഖക്ക് 1960കളില്‍ അടിത്തറയിട്ടത് സുദര്‍ശന്‍ ആണ്. സൈദ്ധാന്തിക ഭൗതികത്തില്‍ വിലപ്പെട്ട സംഭവാനകള്‍ നല്‍കിയ ഗവേഷകന്‍കൂടിയാണ്.

കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണക്കല്‍ തറവാട്ടില്‍ ഇ ഐ ചാണ്ടിയുടേയും അച്ചാമ്മയുടേയും മകനായി 1931ലാണ് ജനനം. പത്മഭൂഷണ്‍,പത്മവിഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാമതി ഭാര്യയാണ്. മൂന്ന് മക്കളുണ്ട്.

Latest