സിനിമാ തിയേറ്ററിലെ പീഡനം: പോലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി

Posted on: May 14, 2018 10:17 am | Last updated: May 14, 2018 at 11:25 am

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസെടുക്കാന്‍ തയ്യാറാകാതിരുന്ന എസ്‌ഐയെ സംസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ചങ്ങരംകുളം എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തുന്നതില്‍ തീരുമാനം പിന്നീട് എടുക്കുമെന്നും ഡിജിപി അറിയിച്ചു.