Connect with us

Gulf

ദുബൈ സഫാരി നവീകരണത്തിനായി 15ന് അടക്കും ഒക്‌ടോബര്‍ ഒന്നിന് തുറക്കും

Published

|

Last Updated

ദുബൈ സഫാരി

ദുബൈ: ദുബൈ സഫാരി നവീകരണത്തിനായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഈ മാസം 15 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ പ്രവര്‍ത്തിക്കില്ല. വേനല്‍ കാലത്തു സന്ദര്‍ശകര്‍ കുറയുമെന്നതിനാലാണ് ഈ കാലയളവില്‍ നവീകരണം നടത്തുന്നത്. തണുപ്പ് കാലത്തു കനത്ത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനായി സുസജ്ജമാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നവീന സാങ്കേതിക വിദ്യകളും ഇവിടെ ഒരുക്കാനുണ്ട്. വന്യ മൃഗങ്ങള്‍, ഇഴ ജന്തുക്കള്‍, പറവകള്‍ എന്നിങ്ങനെ വലിയൊരു കാഴ്ച സ്ഥലമാണ് ദുബൈ സഫാരി.

1.28 കോടി ചതുരശ്രയടി വിസ്തൃതിയില്‍ 2,500 ജീവജാലങ്ങളാണുള്ളത്. ഇവക്കു പരമാവധി ആവാസമൊരുക്കുന്നുണ്ട്. നവീകരണത്തിലും സുസ്ഥിര സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ദുബൈ നഗരസഭയാണ് നിര്‍മിച്ചതെങ്കിലും പാര്‍കിസ് റിയുണിഡോസ് എന്ന ലോക പ്രശസ്ത കമ്പനിക്കാണ് നടത്തിപ്പ് ചുമതല. രാജ്യാന്തര നിലവാരത്തിലാണ് സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കിയിരുന്നത്. ഇനി കുറേക്കൂടി നവീകരണം കൊണ്ടു വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.