എസ് എസ് എഫ് സിഗ്‌നിഫയര്‍: മുക്കം ഡിവിഷന്‍ ജേതാക്കള്‍

വൈവിധ്യങ്ങളൊരുക്കി കുട്ടി ശാസ്ത്രജ്ഞന്‍മാര്‍
Posted on: May 13, 2018 8:04 pm | Last updated: May 13, 2018 at 8:04 pm
സിഗ്‌നിഫയര്‍ ചാമ്പ്യന്‍മാരായ മുക്കം ഡിവിഷന് കേരള മുസ്‌ലിം ജമാഅത്ത്  ജില്ലാ സെക്രട്ടറി ജി അബൂബക്കര്‍ ട്രോഫി സമ്മാനിക്കുന്നു

കൊടിയത്തൂര്‍: വിദ്യാര്‍ഥികളിലെ ശാസ്ത്ര കര കൗശല നിര്‍മ്മാണ വൈഭവങ്ങള്‍ പ്രദര്‍ശിപ്പിച്ച് എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളില്‍ നടത്തിയ മഴവില്‍ സിഗ്‌നിഫയറിന് ഉജ്ജ്വല പരിസമാപ്തി. വിവിധ ഡിവിഷനുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് 47 മത്സര ഇനങ്ങളിലായി മാറ്റുരച്ചത്. 171 പോയിന്റുകള്‍ നേടി മുക്കം ഡിവിഷന്‍ പ്രഥമ സിഗ്‌നിഫയര്‍ കിരീടം സ്വന്തമാക്കി. 110 പോയിന്റുകളുമായി കൊടുവള്ളി ഡിവിഷനും 106 പോയിന്റുകളുമായി കുന്ദമംഗലം ഡിവിഷനും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ബയോ ഗ്യാസ് ഉപയോഗിച്ച് സഞ്ചരിക്കാവുന്ന ഇരു ചക്ര വാഹനം, ജല വൈദ്യുതി നിര്‍മാണം, പാഴ് വസ്തു, പ്രകൃതി വിഭവം എന്നിവയില്‍ നിന്നുള്ള വ്യത്യസ്ത ഉത്പന്നങ്ങള്‍ എന്നിവ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി പതാക ഉയര്‍ത്തിയതോടെ തുടക്കം കുറിച്ച പരിപാടി സ്വാഗതസംഘം ചെയര്‍മാന്‍ കെ എ നാസര്‍ ചെറുവാടിയുടെ അധ്യക്ഷതയില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. സൗത്ത് കൊടിയത്തൂര്‍ എ യു പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ രവീന്ദ്രന്‍ മാസ്റ്റര്‍, അംജദ് മാങ്കാവ്, അക്ബര്‍ സാദിഖ്, കബീര്‍ തലപ്പെരുമണ്ണ സംസാരിച്ചു.

വൈകീട്ട് നടന്ന സമാപന സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്് ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി ശിഹാബുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പാറന്നൂര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന മഴവില്‍ സമിതി അംഗം റശീദ് ഒടുങ്ങാക്കാട് മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ജി അബൂബക്കര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ശരീഫ് സഖാഫി താത്തൂര്‍, സിദ്ദീഖ് അസ്ഹരി, ജാബിര്‍ നെരോത്ത് സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് സ്വാഗതവും അബ്ദുല്‍ വാഹിദ് സഖാഫി നന്ദിയും പറഞ്ഞു.

സിഗ്‌നിഫയര്‍ സയന്‍സ് പ്രവര്‍ത്തന മാതൃക എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട് വീക്ഷിക്കുന്നു

പ്രദര്‍ശനം കാണാന്‍ ജനത്തിരക്ക്

കൊടിയത്തൂര്‍: എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സിഗ്‌നിഫയര്‍ പ്രവൃത്തി പരിചയ മേള സന്ദര്‍ശിക്കാന്‍ വന്‍ ജനത്തിരക്ക്. രാവിലെ മുതല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വൈകീട്ട് നടന്ന പ്രദര്‍ശനത്തിലും ജനത്തിരക്ക് അനുഭവപ്പെട്ടു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, ഇ യഅ്ഖൂബ് ഫൈസി, ജി അബൂബക്കര്‍, നിയാസ് ചോല, രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. ഉത്പന്നങ്ങളെക്കുറിച്ച് സന്ദര്‍ശകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ തന്നെ മറുപടി നല്‍കുന്നുണ്ടായിരുന്നു. മറ്റു പ്രവൃത്തി പരിചയ മേളകളില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ ഉത്പന്നങ്ങള്‍ ധാരാളം ആളുകള്‍ വീക്ഷിച്ച മേളയായി സിഗ്‌നിഫയര്‍ മാറിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉത്പന്നങ്ങളെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മത്‌സരാര്‍ഥികള്‍ തികഞ്ഞ അവബോധരാണെന്നും വിധികര്‍ത്താക്കള്‍ സാക്ഷ്യപ്പെടുത്തി.

എസ് എസ് എഫ് കോഴിക്കാട് ജില്ലാ മഴവില്‍ സിഗ്‌നിഫയര്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്യുന്നു

ശാസ്ത്ര സാങ്കേതിക മേഖലയിലും
ചുവടുറപ്പിച്ച് എസ് എസ് എഫ്

കൊടിയത്തൂര്‍: വിദ്യാര്‍ഥികളിലെ ശാസ്ത്ര താത്പര്യവും കരകൗശല വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിന് എസ് എസ് എഫ് ജില്ലാ തലങ്ങളില്‍ ഈ വര്‍ഷം മുതല്‍ സംഘടിപ്പിക്കുന്ന സിഗ്‌നിഫയര്‍ പ്രവൃത്തി പരിചയ മേള ശ്രദ്ധയമാകുന്നു. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഘടകങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് ജനകീയമാക്കാനാണ് തീരുമാനം. ഒഴിവുകാലങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യോത്‌സവിലൂടെ കലാ സാഹിത്യ മത്‌സര രംഗത്ത് നേരത്തെ നിറസാന്നിധ്യമായി മാറിയ എസ് എസ് എഫ് ശാസ്ത്ര സാങ്കേതിക മേഖലയിലേക്കും പദ്ധതി വ്യാപിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍

പ്രൈമറി വിഭാഗം: സയന്‍സ് നിശ്ചല മാതൃക-സഹല്‍ (മുക്കം), ശാസ്ത്ര ക്വിസ്-മുഹമ്മദ് ഹനീഫ (മുക്കം), ഗണിത ശാസ്ത്ര ചാര്‍ട്ട്-റിള്‌വാന്‍ (കൊടുവള്ളി), ഗണിത ശാസ്ത്ര ഗെയിം-മുഹമ്മദ് തന്‍വീര്‍ (ബാലുശ്ശേരി), സാമൂഹ്യ ശാസ്ത്ര ശേഖരണം-ഉസ്മാന്‍ മഖ്ദൂം (മുക്കം ), സാമൂഹ്യ ശാസ്ത്ര ക്വിസ്-മുഹമ്മദ് റാഫി (കുന്ദമംഗലം), ബുക്ക് ബൈന്‍ഡിംഗ്-ഹഷദ് അമീന്‍ (കുന്ദമംഗലം), പെയിന്റിംഗ് തുണി-അബാന്‍ ശാമില്‍ (വടകര), ചിത്രത്തുന്നല്‍ തുണി-മുഹമ്മദ് അഫ്‌ലഹ് (മുക്കം), വര്‍ണ്ണക്കടലാസ് ഉത്പന്നങ്ങള്‍-സഹീര്‍ (ഫറോക്ക്), കാര്‍ഡ്, ചാര്‍ട്ട് ഉത്പന്നങ്ങള്‍-മുഹമ്മദ് മിസ്ഹഖ് (ഫറോക്ക്), പാഴ്‌വസ്തു ഉത്പന്നങ്ങള്‍-ഫാദില്‍ (ബാലുശ്ശേരി ), തജ്‌വീദ് ചാര്‍ട്ട്-മുഹമ്മദ് ശഹീര്‍ (ഫറോക്ക്).

ഹൈസ്‌കൂള്‍: സയന്‍സ് ചാര്‍ട്ട്-മുഹമ്മദ് ശരീഫ് (ഫറോക്ക്), ശാസ്ത്ര ക്വിസ്- അഖ്‌ലാസ് ബഷീര്‍ (കൊടുവള്ളി), ഗണിത ശാസ്ത്ര ക്വിസ്-അമല്‍ കരീം (മുക്കം), ഗണിത ശാസ്ത്ര ഗെയിം-അഫ്ഹം മുഹമ്മദ് (മുക്കം), സാമൂഹ്യ ശാസ്ത്ര ശേഖരണം-അന്‍സാര്‍ (ബാലുശ്ശേരി), സാമൂഹ്യ ശാസ്ത്ര ക്വിസ്-ഹാഷിന്‍ മുബാറക് (ബാലുശ്ശേരി), പെയിന്റിംഗ് തുണി-സനല്‍ മുആദ് (മുക്കം), വര്‍ണ്ണക്കടലാസ് ഉല്‍ത്പന്നം-മുഹമ്മദ് ഫര്‍ഹാന്‍ (കുന്ദമംഗലം), ഓല ഉത്പന്നങ്ങള്‍-മിദ്‌ലാജ് (കുന്ദമംഗലം), പാഴ്‌വസ്തു ഉത്പന്നങ്ങള്‍- ആശിഖ് (കുന്ദമംഗലം), നിശ്ചല മാതൃക സയന്‍സ്-ബിന്‍യാമിന്‍ (കോഴിക്കോട്), പ്രവര്‍ത്തന മാതൃക സയന്‍സ്-ആഫില്‍ ഹുസൈന്‍ (ബാലുശ്ശേരി), ചിരട്ട ഉത്പന്നങ്ങള്‍ മുഹമ്മദ് നിഹാല്‍ (മുക്കം), കയര്‍ ഉല്‍പന്നങ്ങള്‍-മുഹമ്മദ് മുഖ്താര്‍ (കുന്ദമംഗലം), മുത്ത് ഉത്പന്നങ്ങള്‍- ആദില്‍ സിനാന്‍ (ബാലുശ്ശേരി), മരപ്പണി-ആശിഖ് റഹ്മാന്‍ (മുക്കം), വല നെയ്ത്ത്-മുഹമ്മദ് നിഹാല്‍ (ഫറോക്ക്), ഐ ടി ക്വിസ് – ബാസിം ഹസന്‍ (ബാലുശ്ശേരി), മലയാളം ടൈപ്പിംഗ്- മുഹമ്മദ് നിഹാല്‍ (ഫറോക്ക്), നിശ്ചല മാതൃക ഫിഖ്ഹ്-നൗശിഖ് (കൊടുവള്ളി), ഇസ്‌ലാമിക ചരിത്ര ചാര്‍ട്ട്-ഷഹബാസ് മിദ്‌ലാജ് (കുന്ദമംഗലം).

ഹയര്‍സെക്കന്‍ഡറി: ശാസ്ത്ര ക്വിസ്-തസ്‌ലീം മുഹമ്മദ് (കൊടുവള്ളി), ഗണിത ശാസ്ത്ര ക്വിസ്-മുഹമ്മദ് വാസില്‍ (ബാലുശ്ശേരി), ഗണിത ശാസ്ത്ര ഗെയിം-സല്‍മാനുല്‍ ഫാരിസ് (മുക്കം), പെയിന്റിംഗ് തുണി-മുജ്തബ അമീന്‍ (കൊടുവള്ളി), പ്രവര്‍ത്തന മാതൃക സയന്‍സ്-ജാബിര്‍ (കൊടുവള്ളി), മരപ്പണി- മുഹമ്മദ് നബീല്‍ (മുക്കം), ഐ ടി ക്വിസ്-മുഹമ്മദ് റാസി (ബാലുശ്ശേരി), മലയാളം ടൈപ്പിംഗ്-ആദില്‍ മുഹമ്മദ് (മുക്കം), ഇസ്ലാമിക കര്‍മ ശാസ്ത്ര ചാര്‍ട്ട്-മുഹമ്മദ് നബീല്‍ (കുന്ദമംഗലം), പവര്‍ പോയിന്റ്് പ്രസന്റേഷന്‍-മുഹമ്മദ് അഫ്‌ലഹ് (ബാലുശ്ശേരി).