മഹാരാഷ്ട്രയില്‍ വിവാഹ സംഘം സഞ്ചരിച്ച വാനില്‍ ട്രക്കിടിച്ച് 14 മരണം

Posted on: May 12, 2018 3:34 pm | Last updated: May 12, 2018 at 4:21 pm

നാന്‍ദെദ്: മഹാരാഷ്ട്രയിലെ നാന്‍ദെദില്‍ വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് 14പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ലാതുരില്‍നിന്നും നാന്‍ദെദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 9.30ഓടെ ലാതുര്‍-മുക്‌ഹെദ് റോഡിലായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവാഹ സംഘം സഞ്ചരിച്ച വാനില്‍ എതിര്‍ദിശയില്‍നിന്നും അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.