കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രിയെത്തും

Posted on: May 12, 2018 12:24 pm | Last updated: May 12, 2018 at 1:44 pm
SHARE

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാഹിയില്‍ സന്ദര്‍ശനം നടത്തും. കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മറ്റി അംഗംവും മുന്‍ കൗണ്‍സിലറുമായ കണ്ണപ്പൊയില്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും. അതേ
സമയം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാനിടയില്ലെന്നാണ് അറിയുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട് എന്ന നിലയിലാണ് ബാബുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തുന്നതെന്നാണ് പാര്‍ട്ടിവ്യത്തങ്ങള്‍ പറയുന്നത്. കാസര്‍കോട്ടെ പരിപാടികള്‍ക്ക് ശേഷം രാത്രി എട്ടുമണിയോടെയാകും ഇദ്ദേഹം ബാബുവിന്റെ വീട്ടിലെത്തുക