Connect with us

International

വാട്‌സാപ്പിൽ ഇനി നിയന്ത്രിത ഗ്രൂപ്പും; സന്ദേശമയക്കാന്‍ കഴിയുക അഡ്മിനുകള്‍ക്ക് മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ തടയിടാന്‍ വാട്‌സാപ്പ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്ക് മാത്രം സന്ദേശം അയക്കാന്‍ കഴിയുന്ന സംവിധാനമാണ് പുതുതായി നിലവിൽ വരുന്നത്. ഇത്തര‌ം നിയന്ത്രിത ഗ്രൂപ്പുകളിൽ അംഗങ്ങളായ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും സന്ദേശങ്ങള്‍ അയക്കാനാകില്ല.

സന്ദേശങ്ങള്‍ക്ക് പുറമെ ഫോട്ടോകള്‍, വീഡിയോകള്‍,ജഫുകള്‍ ,രേഖകള്‍,ശബ്ദ സന്ദേശങ്ങള്‍ എന്നിവയെല്ലാം ഗ്രൂപ്പ് അഡ്മിനുകള്‍ക്കെ അയക്കാനാകു. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.132 ല്‍ ഈ സംവിധാനം ലഭ്യമാണ്.