Connect with us

National

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം; സുപ്രിം കോടതി കൊളീജിയം ഇന്ന് ചേരും

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി കൊളീജിയം ഇന്ന് ചേര്‍ന്നേക്കും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കൊളീജിയം ഇന്ന് വെെകീട്ട് യോഗം ചേരുന്നത്. കൊളീജിയം യോഗത്തെ പറ്റി ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.

ജനുവരി പത്തിന് കെ എം ജോസഫിന്റെ പേര് കൊളീജിയം കേന്ദ്രത്തിന് അയച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി കൊളീജിയം ചേര്‍ന്ന് ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് വീണ്ടും കേന്ദ്ര ഗവണ്‍മെന്റിന് അയക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നത്.