മഹബ്ബ അവാര്‍ഡ് സമര്‍പ്പണവും ആത്മീയ സംഗമവും ഇന്ന്

Posted on: May 10, 2018 6:25 am | Last updated: May 10, 2018 at 7:16 pm
സയ്യിദ് അലി ബാഫഖി തങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് നല്‍കുന്ന മഹബ്ബ അവാര്‍ഡ് സമര്‍പ്പണവും സ്വലാത്ത് ആത്മീയ സംഗമവും ഇന്ന് സ്വലാത്ത് നഗറില്‍ നടക്കും. സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷനും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് മഹബ്ബ അവാര്‍ഡ് സമര്‍പ്പിക്കും.
വൈകീട്ട് നാലിന് പൂക്കോട്ടൂര്‍ സാദാത്ത് അക്കാദമി ക്യാമ്പസില്‍ നിന്ന് ബാഫഖി തങ്ങളെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വലാത്ത് നഗറിലേക്ക് ആനയിക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ പി പി മുഹമ്മദ് ജുനൈദിനെയും എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിക്കും. അഡ്വ. ഖാജാ മൊയ്തീന്‍ ചെന്നൈ മുഖ്യാതിഥിയാകും. വിര്‍ദുല്ലത്വീഫ്, മുള്‌രിയ്യ, ഇസ്തിഗ്ഫാര്‍, സ്വലാത്തുന്നാരിയ്യ, തഹ്ലീല്‍, പ്രാര്‍ഥന, അന്നദാനം എന്നിവ നടക്കും.

ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, വി പി എ തങ്ങള്‍ ആട്ടീരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, ഹാഫിള് ഉസ്മാന്‍ ബാഫഖി തങ്ങള്‍, ഹാരിസലി ബാഫഖി തങ്ങള്‍, പി കെ അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, അബൂഹനീഫല്‍ ഫൈസി തെന്നല, കെ കെ അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അസീസ് ഫൈസി ചെറുവാടി, മന്‍സൂര്‍ ഹാജി ചെന്നൈ, ഷാബു ഹാജി സംബന്ധിക്കും.