ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം; ഡല്‍ഹി,കശ്മീര്‍ എന്നിവിടങ്ങളിലാണ്‌ ചലനമുണ്ടായത്

Posted on: May 9, 2018 4:38 pm | Last updated: May 10, 2018 at 9:35 am

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലെ ഗുഡ്ഗാവ്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഏതാനും സെക്കന്‍ഡുകളാണ് ചലനം നീണ്ടുനിന്നത്. അഫ്ഗാനിസ്ഥാനിലെ ഹൈപുഷ് മേഖലയിലാണ് പ്രഭവ കേന്ദ്രം. 4.9 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചതിരിഞ്ഞാണ് ചലനം അനുഭവപ്പെട്ടത്.