താജ്മഹലിന്റെ സംരക്ഷണം : പുരാവസ്തുവകുപ്പിനെ സുപ്രീം കോടതി വിമര്‍ശിച്ചു

Posted on: May 9, 2018 3:24 pm | Last updated: May 9, 2018 at 3:43 pm

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള നടനടപടി സ്വീകരിക്കാത്തതില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം.

കീടങ്ങളും ഫംഗസും കാരണം താജിന്റെ പ്രതലത്തിന് കേട്പാട് സംഭവിച്ചതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി പുരാവസ്തുവകുപ്പിനോട് ചോദിച്ചു. പുരാവസ്തു വകുപ്പ് അവരുടെ ജോലി ചെയ്യാത്തതാണ് താജ്മഹലിന്റെ കേട്പാടുകള്‍ക്ക് കാരണമെന്നും ഇതിന് പുരാവസ്തു വകുപ്പ് അധിക്യതര്‍ നല്‍കുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

താജിന്റെ സംരക്ഷണത്തിന് പുരാവസ്തുവകുപ്പിനെ തുടര്‍ന്നും ആശ്രയിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് വേണ്ട് ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറലായ എഎന്‍എസ് നദ്കര്‍ണിയോട് പറഞ്ഞു. സുപ്രീം കോടതിയുടെ ആവശ്യപ്രകാരം വനം പരിസ്ഥിതി മന്ത്രാലയം അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ താജ്മഹലിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നദ്കര്‍ണി കോടതിയെ റിയിച്ചു.