കത്വ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

Posted on: May 8, 2018 4:51 pm | Last updated: May 8, 2018 at 8:48 pm

ജമ്മു: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്വ പീഡന കൊലപാതക കേസിലെ പ്രതികള്‍ അടുത്ത ദിവസം കോടതിയെ സമീപിക്കും. കത്വയിലെ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസ് പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് അപകസ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ ഹരജി തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍പ ദിവസങ്ങള്‍ക്കകം ഇത് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും കേസിലെ അഞ്ച് പ്രതികളുടേയും അഭിഭാഷകനായ അങ്കുര്‍ ശര്‍മ പറഞ്ഞു.കേസ് പഞ്ചാബിലേക്ക് മാറ്റിയത് സംസ്ഥാന സര്‍ക്കാറിനും ഇരയുടെ കുടുംബത്തിനും നഷ്ടമാണ്, കേസിന്റെ വിചാരണ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും ശര്‍മ പറഞ്ഞു.