രാഷ്ട്രീയ കൊലപാതകങ്ങളെന്ന്‌ എഫ്‌ഐആര്‍; ബാബുവിനെ വെട്ടിയത് ബൈക്കിലെത്തിയ നാലംഗ സംഘം

Posted on: May 8, 2018 9:29 am | Last updated: May 8, 2018 at 10:52 am
SHARE

കണ്ണൂര്‍: മാഹി പള്ളൂരില്‍ സി പി എം നേതാവും ആര്‍ എസ് എസ് പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. മാഹി നഗരസഭാ മുന്‍ കൗണ്‍സിലറും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കണ്ണിപൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിരോധമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ബാബുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ന്യൂമാഹിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിന്റെ കൊലപാതകത്തിന് കാരണമെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്ന് എഫ്‌ഐആറിലുണ്ട്.

ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തുകൂടെ വീട്ടിലേക്ക് പോകുകയായിരുന്ന ബാബുവിനെ വാഹനത്തിലെത്തിയ അക്രമികള്‍ ക്രൂരമായി വെട്ടുകയായിരുന്നു. കഴുത്തിനും കൈകള്‍ക്കുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റത്. ഉടനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷിനേജിന് മാഹി കലാഗ്രാമത്തിനടുത്തുവെച്ച് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here