അഫ്ഗാനില്‍ ആറ് ഇന്ത്യാക്കാര്‍ അടക്കം ഏഴ് പേരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി

    Posted on: May 6, 2018 4:08 pm | Last updated: May 6, 2018 at 9:07 pm

    ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ ഏഴ് പേരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. ബഗ്‌ലാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.

    കെഇസിയെന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരാണ് ആറ് പേര്‍. അഫ്ഗാന്‍ ഡ്രൈവറാണ് ഏഴാമത്തെയാള്‍. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.