വൈകി ഉണരുന്നതിന് പിതാവ് വഴക്ക് പറഞ്ഞതിന് 12 കാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനവാതില്‍പ്പടിയില്‍ ഉറങ്ങി

Posted on: May 6, 2018 12:20 pm | Last updated: May 6, 2018 at 1:37 pm

ബീജിങ്: നേരം വൈകി ഉറക്കമുണരുന്നതിന് പിതാവ് വഴക്ക് പറഞ്ഞതില്‍ പ്രകോപിതനായ 12 കാരന്‍ പിതാവിനെ പാഠം പഠിപ്പിക്കാന്‍ ഉറങ്ങിയത് കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനവാതിലിനു മുകളിലെ പടിയില്‍. ചൈനയിലാണ് സംഭവം.

ദിവസവും വൈകി ഉണരുന്ന ആണ്‍കുട്ടിയെ നേരത്തെ ഉണരണമെന്ന് ആവശ്യപ്പെട്ട് പിതാവ് വഴക്ക് പറയുകയായിരുന്നു. ഇതില്‍ കോപാകുലനായ കുട്ടി താമസസ്ഥലത്തിന്റെ അഞ്ചാം നിലയിലെ ജനവാതില്‍പ്പടിക്ക് മുകളില്‍ കയറി ഉറങ്ങുകയായിരുന്നു. പിന്നീട് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് കുട്ടിയെ താഴെയിറക്കിയ്.