Connect with us

Gulf

സുഖുത്‌റാ ദ്വീപില്‍ യു എ ഇ യുദ്ധക്കപ്പല്‍; യമനില്‍ പ്രതിഷേധം

Published

|

Last Updated

സന്‍ആ: യമനിലെ സുഖുത്‌റാ ദ്വീപില്‍ യു എ ഇയുടെ സൈന്യത്തെ വിന്യസിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഇവിടെ നാല് യുദ്ധക്കപ്പലുകളും നൂറിലേറെ സൈനികരെയും യു എ ഇ വിന്യസിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം കനക്കുന്നത്. ഈ ദ്വീപിലെ യു എ ഇ സൈനിക സാന്നിധ്യത്തെ എതിര്‍ത്ത് രംഗത്തുവരാന്‍ യമന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും തയ്യാറാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഈ ദ്വീപിലെ പ്രധാന വിമാനത്താവളത്തിന് കാവല്‍ നിന്നിരുന്ന യമന്‍ സുരക്ഷാ സൈനികരെ യു എ ഇ പുറത്താക്കിയിട്ടുമുണ്ട്. ഈ സംഭവവും വന്‍ പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി 60,000ത്തോളം പേര്‍ വസിക്കുന്ന സുഖുത്‌റാ ദ്വീപിന്റെ ഭരണം നിര്‍വഹിച്ചുപോരുന്നത് യമന്‍ സര്‍ക്കാറാണ്. എന്നാല്‍ 2015 മാര്‍ച്ചില്‍ യമന്‍ യുദ്ധത്തിലേക്ക് സഊദി സഖ്യസൈന്യം കൂടി പ്രവേശിച്ചതോടെ യമനിലെ ഈ ദ്വീപിന്റെ സുരക്ഷിതത്വ ചൊല്ലി ആശങ്കയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രപ്രധാനമായ ഈ ദ്വീപിലേക്ക് യു എ ഇ യുദ്ധക്കപ്പലുകളെയും സൈനികരെയും നിയോഗിച്ചിരിക്കുന്നത്.