ചെങ്ങന്നൂര്‍: ആര്‍എസ്എസിന്റേത് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി

Posted on: May 3, 2018 1:34 pm | Last updated: May 3, 2018 at 10:46 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതരിഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റേത് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ഡി.ജെ.എസിനും കേരളാ കോണ്‍ഗ്രസിനും താത്പര്യം ഉണ്ടെങ്കില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യാം. വോട്ട് വേണ്ടെന്ന് പറയില്ല.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകും. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പുണ്ട്. ബി.ജെ.പിവിരുദ്ധ വോട്ടുകള്‍ ഏകീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.