മലപ്പുറം പ്രസ്‌ക്ലബില്‍ കയറി ആര്‍എസ്എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫറെ മര്‍ദിച്ചു

Posted on: May 3, 2018 12:25 pm | Last updated: May 3, 2018 at 1:56 pm

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ കയറി ആര്‍എസ് എസിന്റെ അഴിഞ്ഞാട്ടം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിന്റെ മര്‍ദിച്ചു.
ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയിരുന്നു. ഫുആദിന്റെ മൊബൈല്‍ ഫോണ്‍ അക്രമികള്‍ പിടിച്ചുവാങ്ങി. പരുക്കേറ്റ ഫുആദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്.