Connect with us

Kerala

രോഗിയായ മാതാവിനെ കാണാന്‍ മഅ്ദനിക്ക് അനുമതി

Published

|

Last Updated

ബെംഗളൂരു: സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമുള്ള ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരുവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുര്‍നാസര്‍ മഅ്ദനിക്ക് രോഗിയായ മാതാവിനെ കാണാന്‍ കേരളത്തില്‍ പോകുന്നതിന് കോടതി അനുമതി നല്‍കി.
കര്‍ശന ഉപാധികളോടെയാണ് മഅ്ദനിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്ന് മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം. ബെംഗളൂരു സ്‌ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ ഐ എ കോടതിയാണ് മഅ്ദനി നല്‍കിയ ഹരജി പരിഗണിച്ച് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. അര്‍ബുദ രോഗ ബാധിതയായ ഉമ്മ അസ്മാബീവിയെ കാണാനാണ് മഅ്ദനി സന്ദര്‍ശാനുമതി തേടി കോടതിയെ സമീപിച്ചിരുന്നത്.

കോടതി ഉത്തരവ് ലഭിച്ചശേഷം എപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് തീരുമാനിക്കുമെന്ന് മഅ്ദനി പ്രതികരിച്ചു. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ടോമി സെബാസ്റ്റ്യന്‍, അഡ്വ. പി ഉസ്മാന്‍ എന്നിവര്‍ ഹാജരായി.

2017 ആഗസ്റ്റില്‍ ഉമ്മയെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീംകോടതി നിര്‍ദേശ പ്രകാരം മഅ്ദനിക്ക് അനുമതി ലഭിച്ചിരുന്നു.

Latest