Connect with us

International

മൈക് പോംപിയോ ജോര്‍ദാനില്‍: നിരപരാധികളെ കൊല്ലുന്ന ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ മൗനം

Published

|

Last Updated

ജറൂസലം: നിരപരാധികളായ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുന്ന ഇസ്‌റാഈല്‍ നരനായാട്ടിനെതിരെ പ്രതികരിക്കാതെ യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. പശ്ചിമേഷ്യയില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദാനിലെത്തിയതായിരുന്നു അദ്ദേഹം. ഗാസ- ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ നിരായുധരായ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ നടപടിയില്‍ അമേരിക്കയുടെ നിലപാടെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇസ്‌റാഈലിനെ വിമര്‍ശിക്കാതെ മൈക് പോംപിയോ മറുപടി പറഞ്ഞത്. ഇസ്‌റാഈലുകാര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഈ വിഷയത്തില്‍ അമേരിക്ക ഇസ്‌റാഈലിനെ പൂര്‍ണമായും പിന്തുണക്കുന്നതായി അദ്ദേഹം പറഞ്ഞു. സഊദി സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനിലെത്തിയതായിരുന്നു അദ്ദേഹം. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ച് മൈക് പോംപിയോ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദിയുമായി കൂടിക്കാഴ്ച നടത്തി.

ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടിയെ അറബ് രാജ്യങ്ങള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അറബ് ഉച്ചകോടിയില്‍ ഈ നടപടിയെ വിമര്‍ശിച്ച് പ്രമേയവും പാസ്സാക്കിയിരുന്നു.

ദ്വിരാഷ്ട്രമെന്ന പ്രശ്‌നപരിഹാര വിഷയത്തില്‍ ഇപ്പോഴും പുരോഗതിയില്ലാത്തതാണ് പശ്ചിമേഷ്യ സംഘര്‍ഷാവസ്ഥയില്‍ തുടരുന്നതിന് കാരണമെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഏത് പരിഹാര നിര്‍ദേശവും ഇസ്‌റാഈലും ഫലസ്തീനും ചേര്‍ന്ന് തയ്യാറാക്കണമെന്നും രണ്ട് പാര്‍ട്ടികളെയും ചര്‍ച്ചയുടെ വഴികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നും പോംപിയോ വ്യക്തമാക്കി.

മേഖലയില്‍ ഇറാന്റെ വളര്‍ന്നുവരുന്ന സ്വാധീനവും മൈക് പോംപിയോ എടുത്തുപറഞ്ഞു. സിറിയയിലെ ഏഴ് വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം ഇറാന് മേഖലയില്‍ വളര്‍ച്ച നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest