ദുബൈയില്‍ വാടക കുറയുന്നു, കുറഞ്ഞ നിരക്ക് അവീറില്‍

Posted on: April 29, 2018 8:26 pm | Last updated: April 29, 2018 at 8:26 pm

ദുബൈ: ദുബൈയില്‍ പവിവിധയിടങ്ങളില്‍ വാടക കുറയുന്നു. അവീര്‍, അല്‍ ഖൂസ്, ഖിസൈസ് എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 19000 മുതല്‍ 25000 വരെ ദിര്‍ഹത്തിനു സ്റ്റുഡിയോ അപാര്‍ട്‌മെന്റ് ലഭ്യമാണെന്ന് റെന്റ് റെഗുലേറ്ററി അതോറിറ്റി സര്‍വേ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ വാടക 20000 ദിര്‍ഹം ആയിരുന്നു. അതേസമയം ജെ ബി ആര്‍ പോലുള്ള സ്ഥലങ്ങളില്‍ വാടക വര്‍ധിച്ചിട്ടില്ല. ഒറ്റമുറി ഫ്ളാറ്റിന് കുറഞ്ഞത് 95000 ദിര്‍ഹം നല്‍കണം. ദുബൈ ട്രാം, മെട്രോ സ്റ്റേഷന്‍ പരിസരത്താണെങ്കില്‍ പിന്നേയും കൂടും.

നഗരത്തില്‍ നിന്ന് അല്പം മാറിയുള്ള ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണില്‍ വാടക കുറവാണ്. 50000 ദിര്‍ഹം നല്‍കിയാല്‍ ഒരു വര്‍ഷത്തേക്ക് ഫ്ലാറ്റ് ലഭ്യം. അവീറിലാണ് ഏറ്റവും കുറഞ്ഞ വാടക. സത്‌വ, അബുഹൈല്‍, ജാഫിലിയ എന്നിവടങ്ങളില്‍ താരതമ്യേന കൂടുതലാണ്. ഫ്രീ ഹോള്‍ഡ് സ്ഥലങ്ങളില്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് പ്രദേശത്താണ് കുറഞ്ഞ വാടക. ഇവിടെ 25000 ദിര്‍ഹം നല്‍കിയാല്‍ ഫ്ളാറ്റ് കിട്ടാനുണ്ട്. സ്‌പോര്‍ട്‌സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവടങ്ങളില്‍ കുറഞ്ഞത് 40,000 ദിര്‍ഹം നല്കണം.