Connect with us

Gulf

കഹോപ്പ് മേക്കേഴ്സ് പുരസ്‌കാര ദാനചടങ്ങ് അടുത്ത മാസം 14ന്

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം യു എ ഇയുടെ “പ്രതീക്ഷയുടെ നേതാക്കളെ” ആദരിക്കുന്നു. അടുത്ത മാസം 14നാണ് ദുബൈയില്‍ ഒരുക്കുന്ന ഗാല അവാര്‍ഡില്‍ ഹോപ്പ് മേക്കേഴ്‌സിനെ ആദരിക്കുക. 10 ലക്ഷം ദിര്‍ഹമാണ് അവാര്‍ഡ് തുക. അറബ് ലോകത്തു, തങ്ങളുടെ ജീവിതം കൊണ്ട് സഹ ജീവികളുടെ കണ്ണീരൊപ്പി ഉദാത്ത മാതൃകയായവരെയാണ് ചടങ്ങില്‍ ആദരിക്കുക.

സ്റ്റുഡിയോ സിറ്റിയില്‍ ഒരുക്കുന്ന രണ്ടാമത് പുരസ്‌കാരദാന ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ പാകത്തില്‍ 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ മാതൃകകള്‍ ഒരുക്കി ജീവിക്കുന്നവരാണ് ഹോപ് മേക്കേഴ്സ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തവര്‍. അറബ് ലോകത്തെ പൗരന്മാര്‍ക്കിടയില്‍ ക്രിയാത്മകമായ പ്രതീക്ഷയുടെ നാമ്പുകള്‍ നല്‍കി യുവ ജനങ്ങളെയടക്കം മികച്ച രീതിയില്‍ നയിക്കുവാന്‍ ഇവര്‍ക്കാകുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്ക് വെച്ചു. രണ്ടാമത് പുരസ്‌കാര ദാന ചടങ്ങിലേക്ക് 87,000 അപേക്ഷകളാണ് ലഭിച്ചത്. 15 അറബ് രാജ്യങ്ങള്‍, 20 മറ്റിതര രാജ്യങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 30 ശതമാനം വളര്‍ച്ചയാണ് അപേക്ഷരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

അപേക്ഷകളില്‍ നിന്ന് പ്രമുഖമായ 15 എന്‍ട്രികളെയാണ് അവാര്‍ഡ് ദാന ചടങ്ങിന് ജഡ്ജ്മെന്റ് വഹിക്കുന്ന സമിതി ക്ഷണിക്കുക. ഇവരെ ദുബൈയിലേക്ക് വരുത്തി മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (എം ബി ആര്‍ ജി ഐ) പ്രധിനിധികളടക്കം പ്രമുഖയായ വ്യക്തിത്വങ്ങളും മാധ്യമ പ്രതിനിധികളും ഉള്‍കൊള്ളുന്ന സമിതി വിവിധ ചോദ്യാവലികളിലൂടെ സമൂഹത്തിന് ക്രിയാത്മകത നല്‍കുന്നവരെ കണ്ടെത്തും. അവരുടെ പ്രവര്‍ത്തന രീതികള്‍ മാനവ രാശിക്ക് വെല്ലുവിളികളെ നേരിടാന്‍ പാകത്തിലുള്ളതാണെന്ന് വിലയിരുത്തിയാകും അന്തിമ പട്ടികയിലേക്കുള്ളവരെ തിരഞ്ഞെടുക്കുക.

Latest