യു പിയില്‍ എട്ട് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില ഗുരുതരം

Posted on: April 29, 2018 1:21 pm | Last updated: April 29, 2018 at 9:21 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ ബന്ധു ക്രൂര ബലാത്സംഗത്തിനിരയാക്കി. സിതപൂരിലെ കാംലപുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്വയില്‍ എട്ട് വയസുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുമ്പോഴാണ് സമാനമായ മറ്റൊരു സംഭവംകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പന്ത്രണ്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം പാസായി ദിവസങ്ങള്‍ക്കകമാണ് മറ്റൊരു പെണ്‍കുട്ടികൂടി ക്രൂരപീഡനത്തിനിരയാകുന്നത്.