Connect with us

Ongoing News

സി പി എം-യു ഡി എഫ് കൂട്ടുകെട്ട്: പാലക്കാട് നഗരസഭയില്‍ രണ്ടാം അവിശ്വാസ പ്രമേയം പാസായി

Published

|

Last Updated

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സി പി എം പിന്തുണയോടെ യൂ ഡി എഫ് കൊണ്ടുവന്ന രണ്ടാം അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ പി സ്മിതേഷിനെതിരായ പ്രമേയമാണ് പാസായത്.

ഒന്‍പത് അംഗങ്ങളുള്ള സമതിയില്‍ യു ഡി എഫിന് മൂന്ന് പേരുടേയും സി പി എമ്മിന് രണ്ട് പേരുടേയും അംഗബലമാണുണ്ടായിരുന്നത്. ബി ജെ പിയിലെ നാല് പേര്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാല്‍ രണ്ട് സി പി എം അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫ് പ്രമേയം പാസാകുകയായിരുന്നു.

രാവിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനെതിരെ സി പി എം പിന്തുണയോടെ യു ഡി എഫ് കൊണ്ടുവന്ന പ്രമേയം സി പി എം അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷക്കെതിരായ മൂന്നാമത്തെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബി ജെ പി ഭരണത്തിലിരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.

Latest