Connect with us

National

സിവില്‍ സര്‍വീസ്: ദുരി ഷെട്ടിക്ക് ഒന്നാം റാങ്ക്, ലിസ്റ്റില്‍ 26 മലയാളികള്‍

Published

|

Last Updated

അനുദീപ് ദുരി ഷെട്ടി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. നാഗ്പൂര്‍ ഐ എം ടിയില്‍ നിന്ന് എം ബി എ ബിരുദം കരസ്ഥമാക്കിയ അനുകുമാരിക്ക് രണ്ടാം റാങ്കും സച്ചിന്‍ ഗുപ്തക്ക് മൂന്നാം റാങ്കും ലഭിച്ചു. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ് അഞ്ജലി 26ാം റാങ്കും സമീറ 28ാം റാങ്കും കരസ്ഥമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210ാം റാങ്ക് ലഭിച്ചു.

കേരളത്തില്‍ നിന്ന് 26 പേര്‍ പട്ടികയിലുണ്ട്. ഹരി കല്ലിക്കാട്ട്(58), സതീഷ് ബി കൃഷ്ണന്‍ (125), എസ് സുശ്രീ (151), എം എസ് മാധവിക്കുട്ടി (171), അഭിജിത് ആര്‍ ശങ്കര്‍ (181) വിവേക് ജോണ്‍സണ്‍ (195), പി പി മുഹമ്മദ് ജുനൈദ് (200), രമിത്ത് ചെന്നിത്തല(210), ഉത്തരാ രാജേന്ദ്ര ന്‍ (240), അഞ്ജന ഉണ്ണികൃഷ്ണന്‍(382), സദ്ദാം നവാസ്(384),എം രഘു (390), രാധിക സുരി (425), ആനന്ദ് മോഹന്‍(472) സി എസ് ഇജാസ് അസ്ലം(536), കെ മുഹമ്മദ് ഷബീര്‍(602), ടി കെ വിഷ്ണു പ്രദീപ്(604), ദേവകി നിരഞ്ജന (605), സി എം ഇര്‍ഷാദ്(613) ടി ടി അലി അബൂബക്കര്‍(622), ആര്‍ രഹ്ന(651), എന്‍ എസ് അമല്‍ (655), ചിത്രാ വിജയന്‍ (681), അജ്മല്‍ ഷഹ്‌സാദ് അലിയാര്‍ റാവുത്തര്‍ (709), അഫ്‌സല്‍ ഹമീദ് (800), ജിതിന്‍ റഹ്മാന്‍ (808), യു ആര്‍ നവീന്‍ ശ്രീജിത്ത് (825), നീനു സോമരാജ്(834), ആര്‍ അര്‍ജുന്‍ (847), എസ് അശ്വിന്‍(915) എന്നിവരാണ് കേരളത്തില്‍ നിന്ന് റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. സൗമ്യ ശര്‍മിയാണ് ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് ഒന്നാം റാങ്ക് നേടിയത്. ആദ്യ 25 റാങ്കില്‍ എട്ട് പെ ണ്‍കുട്ടികള്‍ സ്ഥാനം പിടിച്ചു. യു പി എസ് സിയുടെ വെബ്‌സൈറ്റില്‍ (ൗുരെ.ഴീ്.ശി.) ഫലമറിയാം.

---- facebook comment plugin here -----

Latest