National
റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നീരവ് മോദി യാത്രചെയ്യുന്നെന്ന്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പുകേസ് പ്രതിയായ നീരവ് മോദി റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി ധാരാളം സഞ്ചരിക്കുന്നതായി വെളിപ്പെടുത്തല്‍. മോദി ഇപ്പോള്‍ ന്യൂയോര്‍ക്കിലാണെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പ് കേസില്‍ പ്രതിയായതിന് ശേഷം ഇന്ത്യ വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി നീരവ് മോദിയെ ബാധിച്ചിട്ടേയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
പി എന്‍ ബി തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നീരവ് മോദി രാജ്യം വിട്ടിട്ടുണ്ട്. ആദ്യം യു എ ഇലേക്കും അവിടുന്ന് ഹോംങ്കോഗിലേക്കും പിന്നീട് ലണ്ടനിലേക്കുമാണ് പോയത്. ഇപ്പോള്‍ അമേരിക്കയിലാണുള്ളതെന്നും എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വ്യാജ ഗ്യാരന്റികള്‍ നല്‍കി 12,000 കോടി വെട്ടിച്ചശേഷമാണ് നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും അടക്കമുള്ളവര്‍ രാജ്യംവിട്ടത്.