ശൈഖ് ജീലാനീ പുരസ്‌കാരം ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്

Posted on: April 26, 2018 6:08 am | Last updated: April 26, 2018 at 12:13 am

കായല്‍പട്ടണം: വൈജ്ഞാനിക രംഗത്ത് അത്യുന്നത സേവനങ്ങള്‍ക്ക് മഹഌറത്തുല്‍ ഖാദ്‌രിയ്യ നല്‍കുന്ന ഉന്നത ബഹുമതിയായ ശൈഖ് ജീലാനി പുരസ്‌കാരത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അര്‍ഹനായി. ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന അറബിക് കോളജ് പ്രിന്‍സിപ്പലും ആയിരക്കണക്കിന് പ്രഗത്ഭ പണ്ഡിതന്മാരുടെ വന്ദ്യ ഗുരുവുമായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് ഇന്ന് നടക്കുന്ന മഹഌറത്തുല്‍ ഖാദ്‌രിയ്യ അറബിക് കോളജ് 151-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

തെന്നിന്ത്യയിലെ പ്രമുഖ വൈജ്ഞാനിക കലാലയമായ കായല്‍പട്ടണം മഹഌറത്തുല്‍ ഖാദ്‌രിയ്യ അറബിക് കോളജിന്റെ 151-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനം ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഹഌറ പ്രസിഡന്റ്‌സൈനുല്‍ ആബിദീന്‍ ഹാജി അധ്യക്ഷത വഹിക്കും. മഹഌറ പ്രിന്‍സിപ്പല്‍ അല്‍ ഹാഫിള് അബ്ദുര്‍റഹ്മാ ന്‍ അല്‍ ബുഖാരി സനദ്ദാന പ്രഭാഷണം നടത്തും. നാല് പതിറ്റാണ്ടിലേറെ മഹഌറ പ്രിന്‍സിപ്പലായിരുന്ന ശൈഖുനാ കലന്തര്‍ മസ്താന്‍ ഹസ്‌റത്തിനെ അനുസ്മരിക്കും. ഹസ്‌റത്ത് ഖാജാ മുഈനുദ്ദീന്‍ ബാഖവി, താജുദ്ദീന്‍ അഹ്‌സനി, അബൂ മാലികി, ത്വാഹാ മഹഌരി, ഹാഫിള് മുഹമ്മദ് അന്‍വരി, ശാഫി മഹഌരി കോട്ടയം, അയ്യൂബ് മഹഌരി, മുഹമ്മദ് ഹിലാല്‍ മഹഌരി, ഹാഫിള് ശബീര്‍ മഹഌരി, ശമീര്‍ മഹഌരി പന്മന പങ്കെടുക്കും.