അമാനത്ത് ഓഹരി ബോണസ് വര്‍ധിപ്പിച്ചു; വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം

Posted on: April 25, 2018 10:16 pm | Last updated: April 25, 2018 at 10:16 pm

ദുബൈ: ജി സി സിയിലെ ഏറ്റവും വലിയ ആരോഗ്യപരിചരണ വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോള്‍ഡിംഗ്‌സ് വാര്‍ഷിക പൊതുയോഗം നടത്തിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. 2017 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തികനില, ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട കണക്ക് എന്നിവയുടെ ബോര്‍ഡ് റിപ്പോര്‍ട്ടിന് പൊതുയോഗം അംഗീകാരം നല്‍കി. 2017 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഷെയര്‍ ബോണസ് വര്‍ധനയും പൊതുയോഗം അംഗീകരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി ഓരോ ഓഹരിക്കും നോമിനല്‍ വാല്യുവിന്റെ 1.50 ശതമാനം പണ ഓഹരി വിഹിതം (ഒരു ഓഹരിക്ക് 1.5 ഫില്‍സ് ) വിതരണം ചെയ്യാന്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

ഓഹരി ബോണസ് വര്‍ധിപ്പിക്കാന്‍ ഓഹരി ഉടമകള്‍ പൊതു യോഗത്തില്‍ നടത്തിയ അപേക്ഷയെ തുടര്‍ന്ന് 114 ലക്ഷം ദിര്‍ഹമിന്റെ വര്‍ധന വരുത്താനും ഇതില്‍ 57 ലക്ഷം ദിര്‍ഹം കൈവശമുള്ള സമ്പാദ്യത്തില്‍നിന്നും ബാക്കി 57 ലക്ഷം ദിര്‍ഹം സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് ഓഹരി പ്രഖ്യാപന കരുതല്‍ ധനത്തില്‍ നിന്നും വിനിയോഗിക്കാനും തീരുമാനമായി. മൊത്തം ഷെയര്‍ ബോണസ് 48.9 മില്യന്‍ അഥവാ ഓരോ ഓഹരിയുടെയും നോമിനല്‍ വാല്യുവിന്റെ 1.956 ശതമാനം (ഒരു ഓഹരിക്ക് 1.956 ഫില്‍സ് ) ആണെന്ന് ഇത് സൂചിപ്പിക്കുന്നു.

ദീര്‍ഘകാല സുസ്ഥിര മൂല്യം സൃഷ് ടിക്കുന്നതില്‍ തങ്ങളുടെ ഓഹരി ഉടമകളോടുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് മൊത്തം ഓഹരി വിഹിത ബോണസ് വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അമാനത്ത് ചെയര്‍മാന്‍ ഹമദ് അബ്ദുല്ല അല്‍ ശംസി പറഞ്ഞു. മൂലധനത്തിന്റെ 43 ശതമാനം ഇതിനകം തന്നെ വിനിയോഗിച്ചിട്ടുണ്ട്. ആരോഗ്യപരിചരണ വിദ്യാഭ്യാസ കമ്പനികളില്‍ സജീവമായി നിക്ഷേപം നടത്തി കെട്ടുറപ്പുള്ള അടിത്തറ നിര്‍മിച്ച് ഓഹരി മൂല്യം വര്‍ധിപ്പിക്കല്‍ തുടരുന്നതിനുള്ള തങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക് തമാക്കി.

അമാനത്തിന്റെ തുടക്കം മുതല്‍ ക്രിയാത്മക പണവിനിയോഗം ഓഹരി വിഹിത ബോണസ് വര്‍ധിപ്പിക്കാന്‍ തങ്ങളെ പ്രാപ്തരാക്കുന്നുവെന്ന് അമാനത്ത് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശംഷീര്‍ വയലില്‍ പറഞ്ഞു. ആരോഗ്യപരിചരണ വിദ്യാഭ്യാസ മേഖലയില്‍ ജി സി സിയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനി എന്ന നിലയില്‍ 2018ല്‍ ജി സി സിയിലും പുറത്തും തന്ത്രപ്രധാന നിക്ഷേപങ്ങളുടെ നടപ ടിക്രമങ്ങള്‍ ശക് തിപ്പെടുത്തുന്നതിന് തങ്ങള്‍ മികച്ച നില കൈവരിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.