നീതി ലഭിച്ചുവെന്ന് ഇരയുടെ പിതാവ്

Posted on: April 25, 2018 1:05 pm | Last updated: April 25, 2018 at 2:25 pm

ജോധ്പൂര്‍: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയതിലൂടെ തങ്ങള്‍ക്ക് നീതി ലഭിച്ചതായി പീഡനത്തിനിരയായ പെണ്‍കുട്ടിയുട പിതാവ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഇദ്ദേഹം നന്ദി പറഞ്ഞു.

ആശാറാമിന് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസില്‍ സാക്ഷിയായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവര്‍ക്കും നീതി ലഭിച്ചതായി ഇദ്ദേഹം പറഞ്ഞു. അതേ സമയം തങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമുണ്ടെന്നും നിയമ സംഘത്തിനൊപ്പം ചര്‍ച്ച ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമെന്ന് ആശാറാമിന്റെ വക്താവ് നീലം ദുബേ പ്രതികരിച്ചു.