എസ് ഐ ദീപക് ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷിയാണെന്ന് അറസ്റ്റിലായവര്‍

Posted on: April 24, 2018 7:44 pm | Last updated: April 24, 2018 at 9:45 pm

കൊച്ചി: പോലീസ് ലോക്കപ്പ് ഇടിമുറിയാക്കുകയായിരുന്നെന്നും ശ്രീജിത്തിന്റെ അടവയറ്റില്‍ എസ് ഐ ദീപക് ചവിട്ടുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്നും വീടാക്രമണക്കേസില്‍ അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്.

ആര്‍ ടി എഫുകാര്‍ പിടികൂടിയപ്പോള്‍ തന്നെ തങ്ങളെ മര്‍ദ്ദിച്ചു. എസ് ഐ ദീപക് സ്റ്റേഷനിലെത്തിയപ്പോള്‍ ലോക്കപ്പിലെത്തിയും മര്‍ദിച്ചു. വയറുവേദനയെടുത്ത് പുളഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസുകാര്‍ തയ്യാറായില്ല. വയറുവേദന കാരണം ശ്രീജിത്ത് ലോക്കപ്പില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു. എണീക്കാന്‍ കഴിയാത്ത അവസ്ഥയിലും എസ് ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നും വീടാക്രമണക്കേസില്‍ അറസ്റ്റിലായവര്‍ വ്യക്തമാക്കി.

ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മുഖത്ത് മുറിവുണ്ടായിരുന്നില്ലെന്നും തുടര്‍ന്നും മര്‍ദ്ദിച്ചതാവാം മുഖത്തെ മുറിവിന്കാരണമെന്നും ആരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.