Connect with us

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നഴ്‌സുമാരുടെ ശമ്പള വിജ്ഞാപനം സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്ന് ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്താനിരുന്ന ലോംഗ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ശമ്പള വിജ്ഞാപനത്തില്‍ നഴ്‌സുമാര്‍ പൂര്‍ണ തൃപ്തരല്ല. അടിസ്ഥാന ശമ്പളം 20,000 ആയി നിചപ്പെടുത്തിയെങ്കിലും മറ്റു അലവന്‍സുകള്‍ പലതും നിഷേധിക്കപ്പെട്ടതായി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയമപരമായി നേരിടാനാണ് സംഘടനയുടെ തീരുമാനം.

ശമ്പള വിജ്ഞാപനം പുറത്തിറങ്ങിയ ഉടന്‍ സമരം പിന്‍വലിക്കില്ലെന്നാണ് യുഎന്‍എ നിലപാട് സ്വീകരിച്ചത്. എന്നാല്‍ വിജ്ഞാപനം ഇറങ്ങിയിട്ടും സമരം തുടര്‍ന്നാല്‍ അത് ജനവികാരത്തിന് എതിരാകുമെന്ന് വിലയിരുത്തിയാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ രാത്രിയോടെ യുഎന്‍എ തീരുമാനം എടുത്തത്.

Latest