ഗെയില്‍ ഇല്ലാതെ പഞ്ചാബ് ഡല്‍ഹിക്ക് വിജയലക്ഷ്യം 144

Posted on: April 24, 2018 6:03 am | Last updated: April 23, 2018 at 11:07 pm
ഡല്‍ഹി ടീം വിക്കറ്റ് വീഴ്ചയുടെ ആഹ്ലാദത്തില്‍

ന്യൂഡല്‍ഹി: ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 144റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

കരുണ്‍ നായര്‍ (34) ആണ് ടോപ് സ്‌കോറര്‍. ഓപണര്‍ ലോകേഷ് രാഹുല്‍ (23), അഗര്‍വാല്‍ (21), ഡേവിഡ് മില്ലര്‍ (26) എന്നിവര്‍ക്കും വലിയ ഇന്നിംഗ്‌സ് സാധ്യമായില്ല.

തകര്‍പ്പന്‍ ഫോമിലുള്ള വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ ഇന്നലെ കളിച്ചില്ല. കായികക്ഷമത കുറവുള്ള ഗെയിലിന് വിശ്രമം അനുവദിച്ചതാണെന്നും അതല്ല പരുക്കാണ് കാരണമെന്നും ശ്രുതിയുണ്ട്.

ഡല്‍ഹി ബൗളിംഗില്‍ തിളങ്ങിയത് നാല് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത പ്ലങ്കറ്റാണ്. ബൗള്‍ട്ട്, അവേഷ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ്റ്റ്യന് ഒരു വിക്കറ്റ്.