National
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി ഹാജരാകില്ല: കപില്‍ സിബല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ താന്‍ ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ഇംപീച്ച്‌മെന്റ് നീക്കത്തിന് പിന്നില്‍ ജഡ്ജി ലോയയുടെ കേസും വിധിയുമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.
രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യാ നായിഡുവിന് നോട്ടീസ് തള്ളാനുള്ള അധികാരമില്ലെന്നാണ് കരുതുന്നത്. മറിച്ചായാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഭാവി പരിപാടികള്‍ തീരുമാനിക്കും. ജനാധിപത്യം അപകടത്തിലായപ്പോഴും വേണ്ടവിധത്തില്‍ ഇടപെടാത്ത ജുഡീഷ്യറി അപ്പാടെ താളം തെറ്റിയതിനെതുടര്‍ന്നാണ് ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കിയതെന്നും കപില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ കപില്‍ സിബലും ഒപ്പുവെച്ചിരുന്നു.
---- facebook comment plugin here -----