Connect with us

National

സ്ഥാനാര്‍ഥിയായി മലയാളിയായ പഴയ ചായ വില്‍പ്പനക്കാരന്‍; സ്വത്ത് 339 കോടി

Published

|

Last Updated

പി അനില്‍കുമാര്‍

ഒമ്പതാമത്തെ വയസ്സില്‍ വീട് വിട്ട അനില്‍, രണ്ട് വര്‍ഷം മുംബൈയില്‍ കഴിഞ്ഞ ശേഷം 11-ാമത്തെ വയസ്സിലാണ് ബെംഗളൂരുവിലെത്തിയത്. കടകളിലും ഓഫീസുകളിലും ചായ വില്‍പ്പന നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പിന്നീട്, റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറ്റി. 2008ല്‍ എം ജെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ കെട്ടിട നിര്‍മാണ കമ്പനി ആരംഭിച്ചു. കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാമൂഹിക സേവന രംഗത്ത് സജീവമായ അനില്‍കുമാര്‍ ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു. താഴെക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന താന്‍ മണ്ഡലത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കൂടിയാണ് മത്സരിക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ സതീഷ് റെഡ്ഢി ബി ജെ പി സ്ഥാനാര്‍ഥിയായി മൂന്നാം തവണയും മത്സരിക്കുമ്പോള്‍ സുഷമ രാജഗോപാല്‍ റെഡ്ഢിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Latest