Connect with us

Kerala

ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങി: കൊലക്കേസ് പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി ഷിജു ചന്ദ്രദാസ് ആണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം| കൊലപാതക കേസുകളില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി ഷിജു ചന്ദ്രദാസ് ആണ് പിടിയിലായത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ലുക് ഔട്ട് നോട്ടീസ് പ്രകാരം ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ കഴക്കൂട്ടം പോലീസിന് കൈമാറി.

2006ലും 2009ലും മെഡിക്കല്‍ കോളജ്, കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ടു കൊലക്കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഷിജു കുവൈത്തിലേക്ക് മുങ്ങുകയായിരുന്നു. 2007ല്‍ മെഡിക്കല്‍ കോളജ് അനീഷ് വധക്കേസിലും, 2009 കഴക്കൂട്ടം സുല്‍ഫിക്കര്‍ വധക്കേസിലും പ്രതിയാണ് ഷിജു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

 

---- facebook comment plugin here -----

Latest