ഈ മാസം 24 മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

Posted on: April 21, 2018 12:32 pm | Last updated: April 21, 2018 at 6:50 pm

തിരുവനന്തപുരം: ഈ മാസം 24 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തും. നഴ്‌സിംഗ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിപ്പിക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ]

ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് യുഎന്‍എ ആവശ്യപ്പെട്ടു. ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും നേതാക്കള്‍ അറിയിച്ചു.