ഹികമിയ്യ സില്‍വര്‍ ജൂബിലിക്ക് പ്രൗഢമായ തുടക്കം

Posted on: April 20, 2018 12:17 am | Last updated: April 20, 2018 at 12:17 am
ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനം ഫലസ്തീന്‍
മിഷന്‍ അംബാസിഡര്‍ വാഇല്‍ അല്‍ ബത്‌റവി
ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: വീണ്ടെടുപ്പിന്റെ കാല്‍ നൂറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 19 മുതല്‍ 22 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ഫലസ്തീന്‍ മിഷന്‍ അംബാസിഡര്‍ വാഇല്‍ അല്‍ ബത്‌റവി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. മദീന, ബഗ്ദാദ്, അജ്മീര്‍ തുടങ്ങിയ 25 പുണ്യസ്ഥലങ്ങളില്‍ നിന്നെത്തിച്ച പതാകകള്‍ പ്രസ്ഥാന നേതാക്കള്‍ നഗരിയിലുയര്‍ത്തി.

സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് മൂന്നിന് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സും വൈകിട്ട് ഏഴിന് ആത്മീയ സമ്മേളനവും നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.