മൂന്നാംമുറ പ്രയോഗിക്കുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി ജി പി

Posted on: April 19, 2018 7:16 pm | Last updated: April 19, 2018 at 10:01 pm

തിരുവനന്തപുരം: മൂന്നാം മുറ പ്രയോഗിക്കുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉന്നത പോലീസുകാര്‍ക്ക് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. കുറച്ചുപേരുടെ മോശമായ പെരുമാറ്റം പോലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നവെന്നും മോശം സ്വഭാവക്കാരെ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോശമായ വരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണം. പരിശീലനം ലഭിച്ചിട്ടും മാറ്റമില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണണെന്നും അദ്ദേഹം പറഞ്ഞു. ഐജിമാരും എസ് പിമാരും പോലീസുകാരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. സ്റ്റേഷന്‍ ചുമുതലയുള്ള ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും ഡി ജി പി കര്‍ശന നിര്‍ദ്ദേശം നല്‍കി.