സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: April 19, 2018 3:06 pm | Last updated: April 19, 2018 at 3:50 pm

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീലില്‍ നിന്നുന്ന ഹാക്കര്‍മാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് സംഭവം.

സുപ്രീം കോര്‍ട്ട്ഓഫ് ഇന്ത്യ.എന്‍.ഐ.സി.ഇന്‍ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ഹൈ ടെക് ബ്രസീല്‍ ഹാക്ക് ടീമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് എഴുതിയിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ ഐടി വിഭാഗം അന്വേഷണം ആരംഭിച്ചു.

രണ്ടാഴ്ച മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ചൈനീസ് ഹാക്കര്‍മാരാണ് പ്രതിരോധമന്ത്രാലയത്തിന്റെ വൈബ് സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് കരുതുന്നത്.