തുര്‍ക്കി സമ്മേളനത്തില്‍ മര്‍കസ് വി സി പ്രബന്ധമവതരിപ്പിക്കും

Posted on: April 18, 2018 6:18 am | Last updated: April 18, 2018 at 12:01 am
SHARE

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ മൈനോറിറ്റി കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും അവരനുഭവിക്കുന്ന സ്വത്വ പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്നതാണ് പ്രമേയം. 100 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ മുസ്‌ലിം വിദ്യാഭ്യസ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ സഖാഫി പ്രബന്ധമവതരിപ്പിക്കും. തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here