നോട്ട് ക്ഷാമമില്ല; പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Posted on: April 17, 2018 1:15 pm | Last updated: April 17, 2018 at 3:14 pm

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്നും ബേങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചില മേഖലകളില്‍ പണത്തിനായുള്ള അസാധാരണമായ ആവശ്യമാണ് ക്ഷാമത്തിന് കാരണമെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് ക്ഷാമം ചില പ്രദേശങ്ങളില്‍ മാത്രമാണെന്നും ആശങ്ക വേണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായത്. സേവനം ലഭ്യമല്ലെന്ന സന്ദേശമാണ് പല എടിഎം സ്‌ക്രീനുകളിലും തെളിയുന്നത്.