Connect with us

Sports

സുവര്‍ണം സൈന

Published

|

Last Updated

സൈനയും സിന്ധുവും മെഡുലുമായി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വിനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് സ്വര്‍ണം. “ഇന്ത്യന്‍ ഫൈനലില്‍” ലോക മൂന്നാം നമ്പര്‍ താരവും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുമായ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈനയുടെ സുവര്‍ണ നേട്ടം. സ്‌കോര്‍: 21-18, 23-21.

56 മിനുട്ടു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ ജയം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൈന സ്വര്‍ണം നേടുന്നത് ഇത് രണ്ടാം തവണ. 2010 ന്യൂഡല്‍ഹിയിലായിരുന്നു ആദ്യ സുവര്‍ണ നേട്ടം. നിലവിലെ ചാമ്പ്യന്‍ മിഷേല്‍ ലിയെ 26 മിനുട്ടിനുള്ളില്‍ കെട്ടുകെട്ടിച്ചാണ് പി വി സിന്ധു ഫൈനലിലെത്തിയത്.

സൈന നെഹ്‌വാള്‍ സെമിയില്‍ തോല്‍പ്പിച്ചത് 2014 വെള്ളി മെഡല്‍ ജേതാവായ ക്രിസ്റ്റി ഗില്‍മറിനെ. മൂന്ന് ഗെയിം നീണ്ട പോരിലാണ് ജയം.
അതേസമയം, പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍ നേടാനേ കഴിഞ്ഞുള്ളൂ.
ഫൈനല്‍ പോരാട്ടത്തില്‍ ലീ ചോംഗ് വിയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍; 19-21, 21-14, 21-14.