തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനശ്ചിതകാല സമരം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന് സര്‍ക്കാര്‍. സമരത്തെ നിയമത്തിന്റെ വഴിയില്‍ കൈകാര്യം ചെയ്യാന്‍ ആരോഗ്യമന്ത്രിക്ക് ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്മ പ്രയോഗിക്കാതെ ജനകീയ സമരത്തിലൂടെ സമരക്കാരെ വരുതിയിലാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പൊതുജനത്തോടുള്ള വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ നിന്നുകൊടുക്കില്ല. ഒരു തരത്തിലുമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് കെജിഎംഒ സമരത്തിലേക്ക് എടുത്തുചാടിയിരിക്കുന്നത്. അതിനാല്‍ യൂണിയന്‍ സംഘടനകളും ഇടതുമുന്നണിയിലെ മറ്റ് സംഘടനകളേയും സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ രംഗത്തിറക്കും.