ബലാത്സംഗം എതിര്‍ത്ത അഞ്ച് വയസുകാരിയെ കഴുത്തറുത്തു കൊന്ന 19കാരന്‍ പിടിയില്‍

Posted on: April 14, 2018 12:49 pm | Last updated: April 14, 2018 at 2:48 pm

ജംഷഡ്പൂര്‍: ബലാത്സംഗ ശ്രമംഎതിര്‍ത്ത ബന്ധുവായ അഞ്ച് വയസുകാരിയെ 19 വയസുകാരന്‍ കഴുത്തറുത്തു കൊന്നു. ഈ മാസം ആദ്യം ജംഷഡ്പൂരിലെ ബര്‍മമൈന്‍സ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 19കാരനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ നാലിനാണ് പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എതിര്‍ത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒരു കെട്ടിടത്തിനുള്ളിലെ മാലിന്യക്കൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയപ്പോള്‍ യുവാവും ഒപ്പം തിരച്ചിലില്‍ പങ്കാളിയായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍നിന്നും ഒരാള്‍ പുറത്തുവന്നതായി പോലീസിന് കിട്ടിയ രഹസ്യസന്ദേശത്തെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 19 കാരന്‍ കുറ്റസമ്മതം നടത്തിയത്.