കത്‌വ സംഭവം പൈശാചികം: ഐക്യരാഷ്ട്ര സഭ

Posted on: April 14, 2018 11:22 am | Last updated: April 14, 2018 at 1:07 pm

യു എന്‍: കത്‌വ ബലാത്സംഗത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. എട്ട് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

ഇതിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.