സിറിയന്‍ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ

Posted on: April 14, 2018 10:06 am | Last updated: April 14, 2018 at 12:53 pm

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യു എസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ്. റഷ്യന്‍ പ്രസിഡന്റിനെ അപമാനിച്ച നടപടി അംഗീകരിക്കില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ രാസായുധം കൈവശമുള്ള അമേരിക്കക്ക് റഷ്യയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും അനറ്റോലി പ്രസ്താവനയില്‍ പറഞ്ഞു

നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും ആക്രമണം. ഇതിനെല്ലാം ക്യത്യമായ തിരിച്ചടിയുണ്ടാകുമെന്നും അനറ്റോലി മുന്നറിയിപ്പ് നല്‍കി. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് അമേരിക്കയും സഖ്യ കക്ഷികളും ആക്രമണം നടത്തുന്നത്.