വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനമൊരുക്കുന്നു

  • 90 ദിവസങ്ങള്‍ക്കുള്ളില്‍, രാജ്യം വിട്ടുപോകുന്ന സമയത്ത് തുക തിരികെ ലഭിക്കും
  • ജി സി സി രാജ്യങ്ങളില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ടാക്‌സ് തുക തിരികെ ലഭിക്കില്ല
Posted on: April 13, 2018 9:48 pm | Last updated: April 13, 2018 at 9:48 pm
SHARE

ദുബൈ: വിനോദ സഞ്ചാരികളായി യു എ ഇയിലെത്തുന്നവര്‍ക്ക് മൂല്യവര്‍ധിത നികുതിയുടെ അധിക നിരക്ക് തിരികെ നല്‍കുന്നതിന് സംവിധാനമൊരുക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി. ഇതിനായി പ്രത്യേകം കമ്പനിയെ നിയമിക്കും. സഞ്ചാരികളുടെ തുക തിരിച്ചടക്കല്‍ നടപടികള്‍ ഈ കമ്പനിയായിരിക്കും കൈകാര്യം ചെയ്യുക. കമ്പനിയെ നിയമിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. പ്രഗല്‍ഭ കമ്പനികളെ തിരഞ്ഞെടുക്കും. കമ്പനിയുമായി ധാരണയിലെത്തുന്നതിന് അന്തിമ ഘട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ ടൂറിസം മേഖല അതീവ പ്രാധാന്യമുള്ള സ്ഥാനമാണ് വഹിക്കുന്നത്. ടൂറിസം മേഖലയിലെ ടാക്‌സ് തിരിച്ചടക്കല്‍ പ്രക്രിയയും പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തികഞ്ഞ സൂക്ഷമതയോടെയും തൊഴില്‍ മികവിന്റെയും അടിസ്ഥാനത്തില്‍ മാത്രമെ കമ്പനികളെ നടപടികള്‍ക്കായി തിരഞ്ഞെടുക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് അനുഭവ പരിജ്ഞാനമുള്ള കമ്പനികളെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പരീക്ഷണ വിധേയമാക്കും.

രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്ന എല്ലാവര്‍ക്കും ടാക്‌സ് തുക ക്ലൈം ചെയ്യുന്നതിന് അവകാശമുണ്ട്. എന്നാല്‍, ജി സി സി രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റുകളായി എത്തുന്നവര്‍ക്ക് ടാക്‌സ് തുക തിരികെ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുകയില്ല. ഇവക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യു എ ഇയിലെത്തുന്ന വിനോദ സഞ്ചാരികള്‍ സാധനങ്ങള്‍ വാങ്ങിച്ചു 90 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിട്ടു പുറത്തു പോകുന്ന സമയത്താണ് തുക തിരികെ നല്‍കുക. 90 ദിവസങ്ങളില്‍ നിന്ന് അധികരിച്ച ദിനങ്ങളില്‍ രാജ്യത്ത് തങ്ങുന്ന വിദേശ സഞ്ചാരികള്‍ക്ക് നികുതി തുക തിരികെ ലഭിക്കുന്നതിനുള്ള അര്‍ഹത ഉണ്ടായിരിക്കില്ല. അതേസമയം, വിനോദ സഞ്ചാരികള്‍ക്ക് ടാക്‌സ് തുക തിരികെ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത സാധനങ്ങളുടെ പേര് വിവരങ്ങള്‍ കാബിനറ്റ് തീരുമാനപ്രകാരം പ്രസിദ്ധപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അ

LEAVE A REPLY

Please enter your comment!
Please enter your name here